ദൃശ്യങ്ങൾ ദിലീപിനു നൽകാനാകില്ല; നിലപാട് ആവർത്തിച്ച് പൊലീസ്

അങ്കമാലി∙ നടിയെ ആക്രമിച്ച സംഭവത്തിന്‍റെ ദൃശ്യങ്ങൾ കേസിലെ പ്രതി ദിലീപിന് നൽകാനാകില്ലെന്ന നിലപാട് ആവർത്തിച്ച് പൊലീസ്. ദൃശ്യങ്ങൾ ആവശ്യപ്പെട്ടുളള ദിലീപിന്‍റെ അപേക്ഷ പരിഗണിക്കുമ്പോഴാണ് പ്രോസിക്യൂഷൻ നിലപാട് ആവർത്തിച്ചത്. ഇക്കാര്യം വ്യക്തമാക്കിക്കൊണ്ടുളള രേഖാമൂലമുളള റിപ്പോർട്ടും പ്രോസിക്യൂഷൻ കോടതിയിൽ സമർപ്പിച്ചു. നടിയെ ആക്രമിച്ചതുമായി ബന്ധപ്പെട്ട് കോടതിയിൽ സമർപ്പിച്ച ദൃശ്യങ്ങളിൽ ക്രമക്കേട് നടന്നിട്ടുണ്ടെന്നും ഇക്കാര്യം കേസ് വിസ്താര വേളയിൽ െതളിയിക്കാനായി ദൃശ്യങ്ങൾ നൽകണമെന്നുമാണ് ദിലീപിന്‍റെ വാദം.