വനിതാ കോളജിലേക്ക് പ്രകടനത്തിനു ശ്രമം; ലോ കോളജിൽ പൊലീസ്–വിദ്യാർഥി സംഘർഷം

ലോ കോളജ് വിദ്യാർഥികളും പൊലീസും തമ്മിലുണ്ടായ സംഘർഷം. ചിത്രം: മനോരമ

കൊച്ചി∙ വാലന്റൈൻസ് ദിനാഘോഷത്തിനിടെ എറണാകുളം ലോ കോളജിൽ പൊലീസും വിദ്യാർഥികളും തമ്മിൽ സംഘർഷം. വനിതാ കോളജായ സെന്റ് തെരേസാസിലേക്ക് പ്രകടനം നടത്താനിരുന്ന വിദ്യാർഥികളെ ലോ കോളജ് പരിസരത്തു വച്ചു  പൊലീസ് തടഞ്ഞതാണു സംഘർഷത്തിനു വഴിവച്ചത്. വിദ്യാർഥികളെ ഗേറ്റിനു പുറത്തു കടക്കാൻ പൊലീസ് അനുവദിച്ചില്ല.

എന്നാൽ മറ്റു കോളജുകളിൽ ചെന്ന് പ്രണയാഭ്യർഥനകൾ നടത്തുന്നതിനു പകരം ട്രാൻസ്ജെൻഡേഴ്സിനെതിരെയുള്ള ആക്രമണങ്ങൾക്കെതിരെയും സദാചാര ഗുണ്ടായിസത്തിനെതിരെയുമുള്ള സന്ദേശമാണ് ആഘോഷത്തിലൂടെ ലക്ഷ്യമിട്ടതെന്നാണ് വിദ്യാർഥികളുടെ വാദം.