കശ്മീരിൽ സിആർപിഎഫ് ക്യാംപിൽ ഭീകരാക്രമണം; തിരിച്ചടിച്ച് സൈന്യം

പ്രതീകാത്മക ചിത്രം.

പുല്‍വാമ∙ കശ്മീരില്‍ സിആര്‍പിഎഫ് ക്യാംപിനുനേരെ വീണ്ടും ഭീകരാക്രമണം. പുല്‍വാമ ജില്ലയിലെ അവന്തിപോറയിലെ സിആര്‍പിഎഫ് ക്യാംപിനു നേരെ ഭീകരർ വെടിയുതിർക്കുകയായിരുന്നു. സൈന്യം തിരിച്ചടിച്ചു.

പ്രദേശത്തേക്കുള്ള വഴികളെല്ലാം അടച്ചിട്ടുണ്ട്. സൈന്യത്തിന്റെ പ്രത്യാക്രമണത്തിനിടെ രക്ഷപ്പെട്ട ഭീകർക്കായി തിരച്ചിൽ ശക്തമാക്കി. സമീപദിവസങ്ങളിൽ സൈനികർക്കും സൈനിക ക്യാംപിനു നേരെ ഭീകരാക്രമണങ്ങൾ പതിവായിട്ടുണ്ട്. സുൻജ്വാനിൽ സൈനിക ക്യാംപിനു നേരെയുണ്ടായ ആക്രമണത്തില്‍ ആറു സൈനികര്‍ കൊല്ലപ്പെട്ടിരുന്നു.