Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ദേശീയ റേസ് വാക്കിങ് ചാംപ്യൻഷിപ്പ്: ഇർഫാനും സൗമ്യയ്ക്കും സ്വർണം

soumya-walking ദേശീയ റേസ് വാക്കിങ് ചാംപ്യൻഷിപ്പില്‍ ബി. സൗമ്യ സ്വർണം നേടുന്നു. ചിത്രം– അത്‍ലറ്റിക് ഫെഡറേഷൻ ട്വിറ്റർ

ന്യൂഡൽഹി∙ ദേശീയ റേസ് വാക്കിങ് ചാംപ്യൻഷിപ്പില്‍ മലയാളികളായ കെ.ടി. ഇർഫാനും ബി. സൗമ്യയ്ക്കും സ്വർണം. 20 കിലോമീറ്റർ നടത്തത്തിലാണ് ഇരുവരും പങ്കെടുത്തത്. 1:31:28 സമയം കുറിച്ച് ദേശീയ റെക്കോർഡോടെയാണ് സൗമ്യയുടെ സ്വർണനേട്ടം.