മാണിയെ മുന്നണിയിലെടുക്കുന്നത് സംസ്ഥാന സമ്മേളനത്തില്‍ ആലോചിക്കരുത്: വിഎസ്

തിരുവനന്തപുരം∙ കേരളാ കോൺഗ്രസ് (എം) നേതാവ് കെ.എം. മാണിയെ മുന്നണിയില്‍ എടുക്കുന്ന കാര്യം സിപിഎം സമ്മേളനത്തില്‍ ആലോചിക്കരുതെന്ന് മുതിർന്ന നേതാവ് വി.എസ്. അച്യുതാനന്ദൻ. ഇക്കാര്യം ആവശ്യപ്പെട്ട് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരിക്ക് വിഎസ് കത്ത് നല്‍കി. അഴിമതിക്കാരെ മുന്നണിയില്‍ ഉള്‍പ്പെടുത്താനുള്ള നീക്കം ഇടതുനയത്തിന് വിരുദ്ധമാണ്. ദേശീയതലത്തിലുള്ള ഇടത് ഐക്യത്തെ മാണി ബന്ധം ദുര്‍ബലപ്പെടുത്തുമെന്നും വിഎസ് കത്തിൽ ചൂണ്ടിക്കാട്ടി.