ഏഴു കോടിയുടെ ലഹരി: സംഘത്തലവൻ മലപ്പുറത്ത് അറസ്റ്റിൽ

പ്രതീകാത്മക ചിത്രം.

മലപ്പുറം ∙ ജില്ലയിൽനിന്നു കഴിഞ്ഞയാഴ്ച ഏഴു കോടിയുടെ ലഹരിവസ്തുക്കൾ പിടികൂടിയ സംഭവത്തിൽ തമിഴ്നാട് സ്വദേശിയായ സംഘത്തലവനെ പൊലീസ് അറസ്റ്റ് ചെയ്തു. കുംഭകോണം സ്വദേശി ബാലാജിയെ (43) അരീക്കോട്ടുനിന്നാണു പൊലീസ് പിടികൂടിയത്. ഇയാളിൽനിന്ന് 25 ലക്ഷം രൂപയോളം വരുന്ന നിരോധിത ലഹരി വസ്തുവായ കെറ്റമിനും പിടികൂടി.