ജയരാജനെന്ന വിഷവൃക്ഷം മുറിച്ചു നീക്കണം: ഉണ്ണിത്താൻ

കണ്ണൂർ∙ പി. ജയരാജൻ എന്ന വിഷവൃക്ഷത്തെ മുറിക്കുന്നതാണു പിണറായിക്കും കോടിയേരിക്കും നല്ലതെന്നു കോൺഗ്രസ് നേതാവു രാജ്മോഹൻ ഉണ്ണിത്താൻ. ജയരാജനെ പുറത്താക്കിയാൽ മാത്രമേ സിപിഎമ്മിനു നല്ലതുണ്ടാവൂ. പൊന്നു കായ്ക്കുന്ന വൃക്ഷമായാലും തലയ്ക്കു മുകളിൽ വളർന്നാൽ വെട്ടണം. ജയരാജൻ എന്നതു വിഷമാണ്. കോടിയേരിക്കും പിണറായിക്കും മുകളിൽ ജയരാജൻ വളരുകയാണെന്ന് അവർ മനസ്സിലാക്കണം–ഉണ്ണിത്താൻ പറഞ്ഞു.

ഷുഹൈബ് വധക്കേസിലെ യഥാർഥ പ്രതികളെ പിടികൂടണമെന്നാവശ്യപ്പെട്ട് അനിശ്ചിതകാല നിരാഹാര സമരം നടത്തുന്ന കെ.സുധാകരന് അഭിവാദ്യമർപ്പിച്ചു പ്രസംഗിക്കുകയായിരുന്നു ഉണ്ണിത്താൻ.