ജമ്മു കശ്മീരിലെ ചോദ്യപ്പേപ്പറിൽ പാക്ക് അധിനിവേശ കശ്മീർ ‘ആസാദ് കശ്മീർ’ ആയി

ജമ്മു∙ ജമ്മു കശ്മീർ സർവീസ് സെലക്‌ഷന്‍ റിക്രൂട്ട്മെന്റ് ബോർഡ് (ജെകെഎസ്എസ്ആർബി) നടത്തിയ പരീക്ഷയിലെ ചോദ്യം വിവാദമായി. പാക്ക് അധിനിവേശ കശ്മീരിനെ ‘ആസാദ് കശ്മീർ’ എന്നാണ് അതിൽ വിശേഷിപ്പിച്ചിരിക്കുന്നത്. ഇതേത്തുടർന്ന് ചോദ്യപ്പേപ്പർ തയാറാക്കിയയാളെ കരിമ്പട്ടികയിൽപ്പെടുത്തി.

‘ജമ്മു കശ്മീരിന് വടക്കും കിഴക്കും ചൈനയുമായി രാജ്യാന്തര അതിർത്തിയും പാക്ക് നിയന്ത്രിത ആസാദ് കശ്മീർ, ഗിൽജിത് – ബാൾട്ടിസ്ഥാൻ എന്നിവിടങ്ങളിൽനിന്ന് നിയന്ത്രണ രേഖ വഴിയും...’ എന്നിങ്ങനെയാണു ചോദ്യം നൽകിയിരിക്കുന്നത്. സംഭവത്തിൽ അന്വേഷണം നടത്തുമെന്ന് ജെകെഎസ്എസ്ആർബി ചെയർമാൻ സിമ്രാൻദീപ് സിങ് വാർത്താ ഏജൻസിയായ പിടിഐയോട് അറിയിച്ചു.