കേന്ദ്ര വഖഫ് ബോർഡ് അംഗം ജമാലിന്റെ വീട്ടിൽ വിജിലൻസ് റെയ്ഡ്

ബി.എം. ജമാലിന്റെ വീട്.

കാസർകോട്∙ കേന്ദ്ര വഖഫ് ബോർഡ് അംഗത്തിന്റെ വീട്ടിൽ വിജിലൻസ് റെയ്ഡ്.  കാസർകോട് സ്വദേശി ബി.എം.ജമാലിന്റെ വീട്ടിലാണു പരിശോധന. പാലക്കുന്ന് തിരുവക്കോളിയിലെ വീട്ടിൽ കോഴിക്കോട് വിജിലൻസ് യൂണിറ്റാണു പരിശോധന നടത്തുന്നത്.

വരവിൽ കവിഞ്ഞ സ്വത്തു സമ്പാദിച്ചെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണു റെയ്ഡ്. ജമാലിന്റെ സ്വന്തം വസതിയിലും സമീപത്തെ കുടുംബ വീട്ടിലും ഔട്ട്‌ഹൗസിലുമാണു പരിശോധന നടക്കുന്നത്. മുൻ സംസ്ഥന വഖഫ് ബോർഡ് അംഗവുമായിരുന്നു ജമാൽ.