ഐ ലീഗ്: ഗോകുലം കേരള എഫ്സിക്ക് വീണ്ടും തോൽവി

ഗോൾ നേടിയ ഐസോൾ എഫ്സി താരങ്ങളുടെ ആഹ്ലാദം. ചിത്രം: ഐ ലീഗ് ട്വിറ്റർ

ഐസോൾ∙ ഐ ലീഗ് ഫുട്ബോളില്‍ ഗോകുലം എഫ്സിക്ക് തോല്‍വി. ഐസോള്‍ എഫ്സി ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്കാണ് ഗോകുലത്തെ തോല്‍പ്പിച്ചത്. 25–ാം മിനിറ്റില്‍  മഹമ്മൂദ് അല്‍ അജ്മിയിലൂടെ  ഗോകുലമാണ് ആദ്യം മുന്നിലെത്തിയത്. എന്നാല്‍ 59–ാം മിനിറ്റില്‍ ഡോഡോസിന്റെ ഗോളില്‍ ഐസോള്‍ സമനില പിടിച്ചു. 74–ാം മിനിറ്റില്‍ ഡോഡോസിന്റെ രണ്ടാം ഗോള്‍ ഐസോളിന് ലീഡ് സമ്മാനിച്ചു. 78–ാം മിനിറ്റില്‍ ലാല്‍ മാവിയയാണ് മൂന്നാം ഗോൾ നേടിയത്.

നേരത്തെ കരുത്തരായ മോഹൻ ബഗാനെയും ഈസ്റ്റ് ബംഗാൾ എന്നീ ടീമുകളെ തുടക്കക്കാരായ ഗോകുലം അട്ടിമറിച്ചിരുന്നു. കഴിഞ്ഞ മൽസരത്തിൽ‌ ചര്‍ച്ചിൽ‌ ബ്രദേഴ്സിനോടു സമനിലയും വഴങ്ങിയിരുന്നു.