കണ്ണൂരിൽ ഗാന്ധിജിയുടെ പ്രതിമയ്ക്കുനേരെ അജ്ഞാതന്റെ ആക്രമണം

ഗാന്ധിജിയുടെ പ്രതിമയ്ക്കുനേരെയുണ്ടായ ആക്രമണം.

കണ്ണൂർ∙ തളിപ്പറമ്പ് താലൂക്ക് ഓഫിസ് കോംപൗണ്ടിലെ ഗാന്ധി പ്രതിമയ്ക്കു നേരെ അജ്ഞാതന്റെ ആക്രമണം. രാവിലെ എട്ടരയോടെ പ്രതിമയുടെ മുകളിൽ കയറിയ അജ്ഞാതൻ ഗാന്ധിജിയുടെ കണ്ണടയും മാലയും നശിപ്പിക്കുകയായിരുന്നു. പിന്നീടു പ്രതിമയിൽ അടിക്കുകയും ചെയ്ത ശേഷം ഇയാൾ ഇറങ്ങിപ്പോയി. ഇയാള്‍ നടന്നുപോകുന്ന ചിത്രം പുറത്തുവന്നിട്ടുണ്ട്. രാജ്യവ്യാപകമായി ‘പ്രതിമ തകർക്കൽ പരമ്പര’ അരങ്ങേറുന്നതിനാൽ പൊലീസ് ജാഗ്രതയിലാണ്.  

ചിത്രത്തിൽ കാണുന്ന കാവി മുണ്ട്ധാരിയാണ് അക്രമം നടത്തിയത്.