നീരവിനെതിരെ നികുതി വെട്ടിപ്പിനും കേസ്; സൂറത്തിലേക്ക് 890 കോടിയുടെ ആഭരണങ്ങൾ കടത്തി

സൂറത്ത്∙ പഞ്ചാബ് നാഷനൽ ബാങ്ക് (പിഎൻബി) തട്ടിപ്പിൽ ഉൾപ്പെട്ട വജ്രവ്യാപാരി നീരവ് മോദിക്കെതിരെ നികുതിവെട്ടിപ്പു കേസും. സൂറത്തിലെ പ്രത്യേക സാമ്പത്തിക മേഖലയിലേക്കു 890 കോടിയുടെ ആഭരണങ്ങൾ നികുതിയടക്കാതെ കടത്തിയെന്നാണു റവന്യൂ ഇന്റലിജൻസിന്റെ കണ്ടെത്തൽ. വിദേശത്തുനിന്നു പലതവണയായി എത്തിച്ചതാണിതെന്നും അന്വേഷണം തുടരുകയാണെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.

Read: പിഎൻബി: നീരവും ചോക്സിയും വിദേശത്തുനിന്ന് പണമെത്തിച്ചത് ഹവാല വഴി

2014ലും നികുതിയടക്കാതെ ആഭരണങ്ങൾ എത്തിച്ചതായി കണ്ടെത്തിയിരുന്നു. അന്ന് 48 കോടി രൂപ പിഴയടച്ചാണു നീരവ് മോദി ഗ്രൂപ്പ് തലയൂരിയത്. ഇതിനിടെ, പഞ്ചാബ് നാഷനൽ ബാങ്കിന്റെ ജാമ്യപത്രം ഉപയോഗിച്ചു നീരവ് മോദിയും മെഹുൽ ചോക്സിയും നാട്ടിലേക്കു പണമെത്തിച്ചത് ഹവാല വഴിയെന്നു കണ്ടെത്തിയിട്ടുണ്ട്. വ്യാജ കമ്പനികളുടെ പേരിലാണ് ഈ പണം പിൻവലിച്ചിട്ടുള്ളതെന്നും അന്വേഷണ ഉദ്യോഗസ്ഥൻ പറയുന്നു.