Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കേന്ദ്രസാഹിത്യ അക്കാദമിക്ക് നാലു മേഖലാ ബോർഡുകൾ; ദക്ഷിണമേഖലാ ബോർഡിന്റെ അധ്യക്ഷൻ കവി പ്രഭാവർമ

prabha-varma-1

ന്യൂഡൽഹി∙ കേന്ദ്രസാഹിത്യ അക്കാദമിക്ക് നാലു മേഖലാ ബോർഡുകൾ രൂപവൽക്കരിക്കാൻ തീരുമാനിച്ചു. ദക്ഷിണമേഖലാ ബോർഡിന്റെ അധ്യക്ഷൻ മലയാളത്തിലെ പ്രമുഖ കവി പ്രഭാ വർമയാണ്. മലയാള ഭാഷാ ഉപദേശകസമിതി പുനഃസംഘടിപ്പിക്കുകയും ചെയ്തു. പ്രസിഡന്റ് ഡോ. ചന്ദ്രശേഖർ കമ്പറുടെ അധ്യക്ഷതയിൽച്ചേർന്ന അക്കാദമി നിർവാഹക സമിതി യോഗമാണ് ഈ തീരുമാനമെടുത്തത്.

ഡോ. സിർപി ബാലസുബ്രഹ്മണ്യം, ഡോ. സിദ്ധലിംഗപ്പ, ഡോ. കെ. ശിവറെഡ്ഢി എന്നിവരാണു ദക്ഷിണമേഖലാ ബോർഡിലെ അംഗങ്ങൾ. മറ്റു മേഖലാ ബോർഡുകളുടെ അധ്യക്ഷന്മാർ ഇവരാണ് - ധ്രുവജ്യോതി ബറുവ (പൂർവ മേഖല), ഡോ. ചിത്തരഞ്ജൻ മിശ്ര (ഉത്തരമേഖല), ഡോ. വിനോദ് ജോഷി (പശ്ചിമ മേഖല).