നരേന്ദ്ര മോദി സർക്കാരിനെതിരെ അവിശ്വാസ പ്രമേയവുമായി സിപിഎമ്മും

ന്യൂഡൽഹി∙ നരേന്ദ്ര മോദി സർക്കാരിനെതിരെ അവിശ്വാസ പ്രമേയത്തിന് സിപിഎമ്മും നോട്ടിസ് നൽകി. പി.കരുണാകരനാണ് നോട്ടിസ് നൽകിയത്. ഇത് ചൊവ്വാഴ്ച പരിഗണിക്കണമെന്നാണ് ആവശ്യം. നേരത്തെ തെലുങ്കുദേശം പാർട്ടിയും വൈഎസ്ആർ കോൺഗ്രസും കോണ്‍ഗ്രസും കേന്ദ്രസർക്കാരിനെതിരെ അവിശ്വാസ പ്രമേയ നോട്ടിസ് നൽകിയിരുന്നു. അത് ചൊവ്വാഴ്ച പരിഗണിക്കണമെന്നാണ് കോൺഗ്രസിന്റെയും ആവശ്യം.

ആന്ധ്രാപ്രദേശിനു പ്രത്യേക പദവി നൽകാത്തതിൽ പ്രതിഷേധിച്ചാണ് ടിഡിപിയും വൈഎസ്ആർ കോൺഗ്രസും അവിശ്വാസ പ്രമേയത്തിനു നോട്ടിസ് നൽകിയത്. പാർലമെന്റ് ബഹളത്തിൽ മുങ്ങിയതിനാൽ പ്രമേയങ്ങൾ ഇതുവരെ പരിഗണിക്കാനായിട്ടില്ല. ഇതിനു പിന്നാലെയാണ് കോൺഗ്രസും സിപിഎമ്മും നോട്ടിസ് നൽകിയത്.