ശാസ്താംകോട്ടയിൽ അമ്മയും മകളും വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ

കൊല്ലം∙ ശാസ്താംകോട്ടയിൽ വീടിനുള്ളിൽ അമ്മയെയും മകളെയും  തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ദേവസ്വം ബോർഡ് കോളജിലെ റിട്ട. പ്രഫസർ പരേതനായ ഓണമ്പലം പ്രഭാകരന്റെ ഭാര്യ ഓണമ്പലം വീട്ടിൽ വസുമതി (68), മകൾ അമുദ (40) എന്നിവരെയാണ് വീടിനോട് ചേർന്നുള്ള ഷെഡിൽ തൂങ്ങി മരിച്ച നിലയിൽ രാവിലെ മകൻ അഖിൽ കണ്ടത്. അവിവാഹിതരായ മക്കൾക്കൊപ്പമായിരുന്നു രോഗബാധിതയായ വസുമതി കഴിഞ്ഞിരുന്നത്. മകൾ അമുദ അപസ്മാര രോഗത്തിന് ചികിത്സയിലായിരുന്നുവെന്ന് സമീപവാസികൾ പറയുന്നു.