സൂപ്പർ കപ്പ്: ഗോകുലം പുറത്തായി, ബെംഗളൂരു മുന്നോട്ട്(2–1)

പന്തിനായി പോരാടുന്ന ഗോകുലം – ബെംഗളൂരു താരങ്ങള്‍. ചിത്രം: റിജോ ജോസഫ്

ഭുവനേശ്വർ∙ സൂപ്പർ കപ്പ് ഫുട്ബോളിൽ കരുത്തരായ ബെംഗളൂരു എഫ്സിയോടു തോറ്റു ഗോകുലം കേരള പുറത്ത്. ആദ്യം ലീഡെടുത്ത ശേഷം രണ്ടു ഗോളുകൾ വഴങ്ങിയാണു ഗോകുലം തോൽവി സമ്മതിച്ചത്. 33–ാം മിനിറ്റിൽ ഹെൻറി കിസേക്കയാണു ഗോകുലത്തിനായി ലക്ഷ്യം കണ്ടത്. മികു (70), ഉദാന്ത സിങ് (94) എന്നിവർ ബെംഗളൂരുവിന്റെ വിജയഗോളുകൾ നേടി.

ഐ ലീഗിലെ കന്നി സീസണിന്റെ അനുഭവം മാത്രമുള്ള ഗോകുലം കരുത്തരായ ബെംഗളൂരുവിനോട് അവസാന മിനിറ്റുവരെ പൊരുതിക്കളിച്ച ശേഷമാണ് കീഴടങ്ങിയത്. നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെ തോൽപ്പിച്ചാണ് ഗോകുലം സൂപ്പർകപ്പ് കളിക്കാനെത്തിയത്.

ഗോൾ നേടിയ ഗോകുലം താരങ്ങളുടെ ആഹ്ലാദം.ചിത്രം: റിജോ ജോസഫ്
ഗോകുലം–ബെംഗളുരു മത്സരത്തിൽ നിന്ന്.ചിത്രം: റിജോ ജോസഫ്
ഗോകുലം–ബെംഗളുരു മത്സരത്തിൽ നിന്ന്.ചിത്രം: റിജോ ജോസഫ്