Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മോഹൻബഗാനെതിരെ നാലടിച്ച് ബെംഗളൂരു സൂപ്പർ കപ്പ് ഫൈനലിൽ

bengaluru-fc സുനിൽ‌ ഛേത്രിയും മികുവും

ഭുവനേശ്വർ∙ ഐ ലീഗ് കരുത്തന്മാരായ മോഹൻബഗാനെ രണ്ടിനെതിരെ നാലു ഗോളുകൾക്കു തകർത്ത് ബെംഗളൂരു എഫ്സി സൂപ്പർ കപ്പിന്റെ ഫൈനലിൽ പ്രവേശിച്ചു. സെമി പോരാട്ടത്തിൽ ഹാട്രിക് ഗോൾ നേടിയ മികുവിന്റെയും സുനിൽ ഛേത്രിയുടെയും ഗോളുകളാണു ബെംഗളൂരുവിന്റെ ഫൈനൽ പ്രവേശനത്തിനു വഴി തുറന്നത്.

63, 65, 88 മിനിറ്റുകളിലായിരുന്നു മികുവിന്റെ ഗോളുകൾ. ഛേത്രി 90–ാം മിനിറ്റിലും ലക്ഷ്യം കണ്ടു. മോഹൻ ബഗാനു വേണ്ടി ദിപാന്ത (42, 92) രണ്ടു ഗോളുകൾ നേടി. ആദ്യം ലീഡെടുത്ത ശേഷമാണു മോഹൻ ബഗാൻ തോൽവി വഴങ്ങിയത്. ഈസ്റ്റ് ബംഗാളുമായിട്ടാണു സൂപ്പർ കപ്പിന്റെ ഫൈനല്‍ പോരാട്ടം.