ആലപ്പുഴയിൽ വഞ്ചിവീട്ടിൽനിന്ന് ആറ്റിൽ വീണ രണ്ടു വയസ്സുകാരി മരിച്ചു

(Representative Image)

ആലപ്പുഴ∙ കൈനകരിക്കു സമീപം വഞ്ചിവീട്ടിൽ നിന്ന് ആറ്റിലേക്കു വീണ പിഞ്ചുകുഞ്ഞ് മരിച്ചു. മഹാരാഷ്ട്ര സ്വദേശികളായ ശിവപ്രസാദ് – സൗമ്യ ദമ്പതികളുടെ മകൾ അവിന്ത ഷെട്ടി (രണ്ട്) ആണു മരിച്ചത്. മുണ്ടയ്ക്കൽ പാലത്തിനു സമീപം കെട്ടിയിട്ടിരിക്കുകയായിരുന്നു വഞ്ചിവീട്. അച്ഛന്റെ മടിയിലിരിക്കുകയായിരുന്ന കുഞ്ഞ് കുതിച്ചു ചാടുകയായിരുന്നു. പിന്നാലെ ശിവപ്രസാദും ചാടിയെങ്കിലും കുഞ്ഞിനെ രക്ഷിക്കാനായില്ല. ശിവപ്രസാദ് കയറിൽ പിടിച്ചുകിടന്നു രക്ഷപ്പെട്ടു. മൃതദേഹം കൈനകരിയിലെ സ്വകാര്യ ആശുപത്രിയിൽ. അവിന്തയുടെ സഹോദരൻ ഗ്രീഹിത്ത്.