കഠ്‌വ പീഡനക്കേസ്: കശ്മീരിൽ രണ്ടു ബിജെപി മന്ത്രിമാർ രാജിവച്ചു

കഠ്‌വ പെൺകുട്ടിക്കു നീതി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധിക്കുന്നവർ

ശ്രീനഗർ∙ കഠ്‌വ പീ‍‍ഡനക്കേസിലെ പ്രതികൾക്ക് പിന്തുണയുമായി റാലി നടത്തിയ സംഭവത്തിൽ രണ്ടു ബിജെപി മന്ത്രിമാർ രാജിവച്ചു. വനംമന്ത്രി ലാൽ സിങ്, വ്യവസായമന്ത്രി ചന്ദർ പ്രകാശ് എന്നിവരാണു രാജിവച്ചത്. സംഭവം വിവാദമായതോടെ മുഖ്യമന്ത്രി മെഹബൂബ മുഫ്തി ഇവരുടെ രാജി ആവശ്യപ്പെട്ടിരുന്നു.

ഹിന്ദു എക്ത മഞ്ച് മാർച്ചിൽ നടത്തിയ റാലിയിലാണു മന്ത്രിമാർ പങ്കെടുത്തത്. പ്രതികൾക്കു പിന്തുണ തേടി നടത്തിയ റാലിയായിരുന്നു അത്. ദേശീയപതാകയും കയ്യിലേന്തിയായിരുന്നു അവരുടെ മാർച്ച്.