കാറ്റും മഴയുമെത്തുന്നു; മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നു നിർദേശം

തിരുവനന്തപുരം∙ 40-50 കിലോമീറ്റര്‍ വേഗതയില്‍ കാറ്റ് വീശാന്‍ സാധ്യതയുള്ളതിനാല്‍ മാലദ്വീപ്, കന്യാകുമാരി മേഖലകളില്‍ ഏപ്രില്‍ 13നും, ലക്ഷദ്വീപ് മേഖലയില്‍ 14നും  മത്സ്യത്തൊഴിലാളികൾ കടലില്‍ പോകരുതെന്നു കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ്.

ഏപ്രില്‍ 15 രാവിലെ വരെ കനത്ത മഴ കേരളത്തില്‍ ചിലയിടങ്ങളില്‍ ലഭിക്കും. ഏഴുമുതല്‍ 11 സെന്റീമീറ്റര്‍ വരെ മഴ ലഭിക്കുമെന്നും കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു.