കാൻസറിനെ പ്രതിരോധിക്കാൻ ആയുഷ് വകുപ്പ്; 20 പുതിയ ഇൻസ്റ്റിറ്റ്യൂട്ടുകൾ

കോട്ടയം∙ രാജ്യത്ത് കാൻ‌സർ രോഗികളുടെ ചികിത്സയും കാൻസർ തുടക്കത്തിലേ കണ്ടെത്തുകയും ലക്ഷ്യമാക്കി പുതുതായി 20 കാൻസർ ഇൻസ്റ്റിറ്റ്യൂട്ടുകൾ സ്ഥാപിക്കാൻ കേന്ദ്ര ആയുഷ് വകുപ്പിന്റെ തീരുമാനം. കൂടാതെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ 50 പ്രാദേശിക കെയർ സെന്ററുകളും സ്ഥാപിക്കും.

ഏതൊക്കെ സംസ്ഥാനത്ത് മെഡിക്കൽ കോളജുകളിൽ കാൻസർ ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിക്കണമെന്നത് സംസ്ഥാനങ്ങളുടെ ശുപാർശകൾ ലഭിചശേഷം പരിഗണിക്കും . രാജ്യത്ത് കാൻസർ രോഗികളുടെ എണ്ണം വർധിക്കുന്നതിനാലും സ്വകാര്യമേഖലയിൽ ചികിത്സാ ചെലവ് താങ്ങാനാകുന്നതിനും അപ്പുറമായതിനാലുമാണ് 2018ൽ ഇതിനായി പ്രത്യേക പദ്ധതി നടപ്പാക്കുന്നത്.

രാജ്യത്ത് തുടങ്ങുന്ന 14 പുതിയ ഓൾ ഇന്ത്യാ മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ടുകളിലും അത്യാധുനിക കാൻസർ സെന്ററുകൾ സ്ഥാപിക്കുമെന്ന് പ്രധാനമന്ത്രി നരേദ്ര മോദി നേരത്തെ പ്രഖ്യാപിച്ചിരുന്നു.