മഞ്ഞപ്പിത്തം ബാധിച്ചു ചികിൽസയിലായിരുന്ന ബിരുദ വിദ്യാർഥി മരിച്ചു

കോട്ടയം ∙ മഞ്ഞപ്പിത്തം ബാധിച്ചു തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിൽസയിലായിരുന്ന മാന്നാനം കെഇ കോളജ് ഒന്നാം വർഷ ബിരുദ വിദ്യാർഥി പ്രേംസാഗർ (19) മരിച്ചു. പൂജപ്പര സ്വദേശിയാണ്. മൂന്നു മാസമായി മെഡിക്കൽ കോളജിൽ ചികിൽസയിലായിരുന്നു. കോളജ് ഹോസ്റ്റലിൽ കഴിഞ്ഞിരുന്ന ഇരുനുറ്റമ്പതിലേറെ കോളജ് വിദ്യാർഥികൾക്കു മഞ്ഞപ്പിത്തം ബാധിച്ചെന്നും ഇത് അധികൃതരുടെ അനാസ്ഥയാണെന്നും ആരോപിച്ച് ഡിവൈഎഫ്ഐ കോളജിലേക്കു പ്രകടനം നടത്തി.