ഒരു കുടുംബത്തിലെ മൂന്നു പേരെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

മൂവാറ്റുപുഴ∙ പൈങ്ങോട്ടൂർ ചാത്തമറ്റത്ത് ഒരു കുടുംബത്തിലെ മൂന്നു പേരെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. അറേപ്പടി കാക്കുന്നേൽ ശശി, ഭാര്യ ഓമന, ഇവരുടെ 27 വയസുള്ള മകൻ എന്നിവരെയാണു മരിച്ച നിലയിൽ കണ്ടെത്തിയത്. മൂവരും വിഷം അകത്തു ചെന്നാണു മരിച്ചതെന്നാണു പ്രാഥമിക നിഗമനം.