ഗംഭീർ ഡൽഹി നായകസ്ഥാനം ഒഴിഞ്ഞു; ശ്രേയസ് അയ്യർ പുതിയ ക്യാപ്റ്റൻ

ഗൗതം ഗംഭീർ വാർത്താ സമ്മേളനത്തിനിടെ.ചിത്രം: എഎൻഐ ട്വിറ്റർ

ന്യൂഡൽഹി∙ ഗൗതം ഗംഭീർ ഐപിഎൽ ടീമായ ഡൽഹി ഡെയർഡെവിൾസിന്റെ നായകസ്ഥാനം രാജിവച്ചു. നടപ്പു സീസണിൽ ടീമിന്റെ മോശം പ്രകടനമാണ് രാജിക്കു കാരണമെന്നാണ് സൂചന. പാതി മലയാളി കൂടിയായ ശ്രേയസ് അയ്യരാണ് ഡൽഹിയുടെ പുതിയ നായകൻ. പരിശീലകൻ റിക്കി പോണ്ടിങ്, പുതിയ ക്യാപ്റ്റൻ ശ്രേയസ് അയ്യർ, ഡൽഹി ഡെയർഡെവിൾസ് സിഇഒ ഹേമന്ത് ദുവ എന്നിവർക്കൊപ്പം സംയുക്തമായി നടത്തിയ വാർത്താ സമ്മേളനത്തിലാണ് സ്ഥാനമൊഴിയുന്ന വിവരം ഗംഭീർ പരസ്യമാക്കിയത്.

ഐപിഎൽ 11–ാം സീസണിൽ തീർത്തും മോശം ഫോമിൽ കളിക്കുന്ന ഡൽഹിക്ക് ആറു മൽസരങ്ങളിൽനിന്ന് ഒരു ജയം മാത്രമാണ് ഇതുവരെ സ്വന്തമാക്കാനായത്. അഞ്ചു മൽസരങ്ങളിൽ തോൽവി രുചിച്ച അവർ രണ്ടു പോയിന്റുമായി പോയിന്റു പട്ടികയിൽ അവസാന സ്ഥാനത്താണ്. ടീമിന്റെ മോശം പ്രകടനത്തിനു പിന്നാലെയാണ് ഗംഭീർ ക്യാപ്റ്റൻ സ്ഥാനമൊഴിയുന്നത്.

വിശദമായ വായനയ്ക്ക്