ഗുരുവായൂർ-തിരുവനന്തപുരം ഇന്റർസിറ്റി 26ന് പുറപ്പെടുക തൃശൂർ നിന്ന്

കൊച്ചി∙ ഇന്നത്തെ തിരുവനന്തപുരം–ഗുരുവായൂർ ഇന്റർസിറ്റി എറണാകുളത്തു യാത്ര അവസാനിപ്പിക്കാനുള്ള തീരുമാനം റെയിൽവേ റദ്ദാക്കി. പകരം തൃശൂർ പൂരം കഴിഞ്ഞു മടങ്ങുന്നവരുടെ സൗകര്യം കണക്കിലെടുത്തു തൃശൂർ വരെ ട്രെയിനോടിക്കും. തൃശൂരിൽ നിന്നായിരിക്കും നാളത്തെ ഗുരുവായൂർ-തിരുവനന്തപുരം ഇന്റർസിറ്റി പുറപ്പെടുക.

തിരുച്ചിറപ്പള്ളി-തിരുവനന്തപുരം ഇന്റർസിറ്റിയാണു തിരുവനന്തപുരം ഗുരുവായൂർ ഇന്റർസിറ്റിയായി സർവീസ് നടത്തുന്നത്. തിരുച്ചിറപ്പള്ളിയിൽ പല്ലവൻ എക്സ്പ്രസിന്റെ എൻജിൻ പാളം തെറ്റിയതിനെ തുടർന്നു ട്രെയിൻ ഗതാഗതം തടസപ്പെട്ടതിനാൽ തിരുച്ചിറപ്പള്ളി ഇന്റർസിറ്റി മൂന്നര മണിക്കൂർ വൈകി മാത്രമേ തിരുവനന്തപുരത്ത് എത്തൂ. വൈകിട്ട് അഞ്ചരയ്ക്കു പുറപ്പെടേണ്ടിയിരുന്ന ഗുരുവായൂർ ഇന്റർസിറ്റി രാത്രി ഒൻപതിനാണു പുറപ്പെടുമെന്നാണ് ഇപ്പോൾ അറിയിച്ചിരിക്കുന്നത്.