ശ്രീജിത്ത് കസ്റ്റഡിമരണക്കേസ്; സിഐ ക്രിസ്പിൻ സാമിന് ഉപാധികളോടെ ജാമ്യം

സിഐ ക്രിസ്പിൻ സാം.

പറവൂർ∙ വരാപ്പുഴ ശ്രീജിത്ത് കസ്റ്റഡി മരണക്കേസിൽ പറവൂര്‍ സിഐ ക്രിസ്പിന്‍ സാമിന് ജാമ്യം. ഉപാധികളോടെ പറവൂര്‍ കോടതിയാണു ജാമ്യം അനുവദിച്ചത്. കൊലപാതകത്തില്‍ സിഐയ്ക്കു പങ്കുള്ളതായി കണ്ടെത്താനായിട്ടില്ലെന്ന് അന്വേഷണസംഘം കോടതിയില്‍ നിലപാടെടുത്തു. ശ്രീജിത്തിന്റെ കൊലപാതകത്തില്‍ സിഐ ക്രിസ്പിന്‍ സാമിനു പങ്കുണ്ടോയെന്നു കോടതി ആരാഞ്ഞു.

അന്യായമായി തടങ്കലില്‍ വയ്ക്കല്‍, തെറ്റായ രേഖ കോടതിയില്‍ സമര്‍പ്പിച്ചു എന്നീ വകുപ്പുകള്‍ക്കു പുറമേ ക്രിസ്പിന്‍ സാമിനെതിരെ കൂടുതല്‍ വകുപ്പുകള്‍ നിലനില്‍ക്കുമോയെന്നും കോടതി ചോദിച്ചു. പ്രതിയെ കസ്റ്റഡിയില്‍ ആവശ്യമുണ്ടോയെന്ന് അറിയിക്കാനും അന്വേഷണ സംഘത്തോടു കോടതി നിര്‍ദേശിച്ചു. ക്രിസ്പിന്‍ സാം നല്‍കിയ ജാമ്യാപേക്ഷയെ പ്രോസിക്യൂഷന്‍ എതിര്‍ത്തു.