യുഡിഎഫിലേക്കില്ല, ചെങ്ങന്നൂരിൽ പാർട്ടിയുടെ മനസ്സറിഞ്ഞ് പ്രവർത്തകർ വോട്ട് ചെയ്യും: മാണി

കോട്ടയം ∙ യുഡിഎഫിലേക്കു തിരികെ മടങ്ങുന്ന കാര്യം പാർട്ടി ചർച്ച ചെയ്തിട്ടില്ലെന്നു കേരള കോൺഗ്രസ് എം ചെയർമാൻ കെ.എം. മാണി. മുന്നണി പ്രവേശനത്തെ കുറിച്ച് ആരുമായും ചർച്ച നടത്തിയിട്ടില്ല. ചെങ്ങന്നൂരിൽ പാർട്ടിയുടെ മനസറിഞ്ഞു പ്രവർത്തകർ വോട്ടു ചെയ്യും. പാർട്ടിയുടെ മനസ് പ്രവർത്തകർക്കറിയാം, മാണി വ്യക്തമാക്കി.

കേരള കോൺഗ്രസിനെ യുഡിഎഫിൽ തിരിച്ചു കൊണ്ടുവരണമെന്നതു ചെന്നിത്തലയുടെ അഭിപ്രായം മാത്രമാണ്. ബാർകോഴക്കേസിൽ കുറ്റവിമുക്തനാക്കാൻ ശ്രമിച്ചിരുന്നുവെന്ന രമേശ് ചെന്നിത്തലയുടെ പ്രസ്താവനയ്ക്കു പരിഹാസമായിരുന്നു കെ.എം. മാണിയുടെ മറുപടി.