അഫ്ഗാനിസ്ഥാനെതിരായ ടീമിനെ നയിക്കാൻ രഹാനെ; കരുൺ നായർ മടങ്ങിയെത്തി

അജിൻക്യ രഹാനെ

മുംബൈ ∙ ക്യാപ്റ്റൻ വിരാട് കോ‍ഹ്‍ലിയുടെ അഭാവത്തിൽ അഫ്ഗാനിസ്ഥാനെതിരെയുള്ള ബെംഗളൂരു ടെസ്റ്റിൽ അജിൻക്യ രഹാനെ ഇന്ത്യയെ നയിക്കും. ഇംഗ്ലിഷ് കൗണ്ടി ക്രിക്കറ്റിൽ കോഹ്‍ലിക്കു സറെയുമായി കരാറുള്ളതിനാലാണു ക്യാപ്റ്റന്റെ തൊപ്പി രഹാനെയെ തേടിയെത്തിയത്. അഫ്ഗാനിസ്ഥാന്റെ ആദ്യ ടെസ്റ്റ് മൽസരമാണ് ഇന്ത്യയ്ക്കെതിരെ നടക്കുക. കരുൺ നായർ‌ ടീമിൽ മടങ്ങിയെത്തി. ജസ്പ്രീത് ബുംമ്രയ്ക്കു പകരം ഷാർദൂൽ താക്കൂർ ഇടംനേടി.

ജൂണില്‍ അയർലൻഡിനെതിരായുള്ള പരമ്പരയിൽ കോഹ്‍ലി വീണ്ടും ടീമിനൊപ്പം ചേരും. അതിനുശേഷം ഇംഗ്ലണ്ടിനെതിരെ മൂന്ന് ട്വന്റി20, മൂന്ന് ഏകദിനം, അഞ്ച് ടെസ്റ്റു മൽസരങ്ങളും ഇന്ത്യയ്ക്കുണ്ട്. ജൂൺ 14നാണ് അഫ്ഗാനിസ്ഥാൻ ഇന്ത്യയെ നേരിടുക. അഫ്ഗാനിസ്ഥാനെതിരായുള്ള ടെസ്റ്റ് ടീം: അജിൻക്യ രഹാനെ (ക്യാപ്റ്റൻ), ശിഖർ ധവാൻ, മുരളി വിജയ്, ലോകേഷ് രാഹുൽ, ചേതേശ്വർ പൂജാര, കരുൺ നായർ, വൃദ്ധിമാൻ സാഹ, ആർ.അശ്വിൻ, രവീന്ദ്ര ജഡേജ, കുൽദീപ് യാദവ്, ഉമേഷ് യാദവ്, മുഹമ്മദ് ഷാമി, ഹാർദിക് പാണ്ഡ്യ, ഇഷാന്ത് ശർമ, ഷാർദൂൽ താക്കൂർ.

ഇംഗ്ലണ്ട്, അയർലൻഡ് എന്നീ രാഷ്ട്രങ്ങൾക്കെതിരെ ട്വന്റി20 ടീം: വിരാട് കോഹ്‍ലി (ക്യാപ്റ്റൻ), ശിഖർ ധവാൻ, രോഹിത് ശർമ, ലോകേഷ് രാഹുൽ, സുരേഷ് റെയ്ന, മനീഷ് പാണ്ഡെ, എം.എസ്.ധോണി, ദിനേഷ് കാർത്തിക്, യുസ്‍വേന്ദ്ര ചഹൽ, കുൽദീപ് യാദവ്, വാഷിങ്ടൻ സുന്ദർ, ഭുവനേശ്വർ കുമാർ, ജസ്പ്രീത് ബുംമ്ര, ഹാർദിക് പാണ്ഡ്യ, സിദ്ധാർഥ് കൗൾ, ഉമേഷ് യാദവ്.

ഇംഗ്ലണ്ടിനെതിരായ ഏകദിന മൽസരങ്ങൾക്കുള്ള ടീം: വിരാട് കോഹ്‍ലി (ക്യാപ്റ്റൻ), ശിഖർ ധവാൻ, രോഹിത് ശർമ, ലോകേഷ് രാഹുൽ, ശ്രേയസ് അയ്യർ, അംബാട്ടി റായുഡു, ധോണി, ദിനേഷ് കാർത്തിക്, യുസ്‍വേന്ദ്ര ചഹൽ, കുൽദീപ് യാദവ്, വാഷിങ്ടൻ സുന്ദർ, ഭുവനേശ്വർ കുമാർ, ജസ്പ്രീത് ബുംമ്ര, ഹാർദിക് പാണ്ഡ്യ, സിദ്ധാർഥ് കൗൾ, ഉമേഷ് യാദവ്.