പീഡനശ്രമം: സിപിഎം മംഗലപുരം ഏരിയ സെക്രട്ടറിയെ നീക്കി

വിനോദ് കുമാർ

മംഗലപുരം∙ ഗോവയില്‍ ലൈംഗിക പീഡനശ്രമക്കേസില്‍ അറസ്റ്റിലായ സിപിഎം നേതാവിനെ പാര്‍ട്ടിയില്‍നിന്നു പുറത്താക്കി. മംഗലാപുരം ഏരിയ സെക്രട്ടറി വിനോദ് കുമാറിനെയാണു തിരുവനന്തപുരം ജില്ലാനേതൃത്വം പാര്‍ട്ടി അംഗത്വത്തില്‍നിന്നു സസ്പെന്‍ഡ് ചെയ്തത്. മഡ്ഗാവ് പൊലീസാണു വിനോദിനെ അറസ്റ്റു ചെയ്തത്.

ലണ്ടനിലേക്കു കൊണ്ടുപോകാമെന്നു പ്രലോഭിച്ചു പെണ്‍കുട്ടിയെ ഗോവയിലെത്തിച്ചശേഷം പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. ലോഡ്ജില്‍നിന്നു നിലവിളിച്ചുകൊണ്ടു പെണ്‍കുട്ടി റിസപ്ഷനിലെത്തി പരാതി പറഞ്ഞു. തുടര്‍ന്നു ലോഡ്ജ് അധികൃതര്‍ പരാതി പൊലീസ് സ്റ്റേഷനില്‍ അറിയിക്കുകയായിരുന്നു. അറസ്റ്റുചെയ്ത വിനോദിനെ വൈദ്യപരിശോധനയ്ക്കുശേഷം റിമാന്‍ഡ് ചെയ്തു.