കശ്മീരിൽ വീണ്ടും പാക്ക് വെടിവയ്പ്: ഒരു ബിഎസ്എഫ് ജവാനു വീരമൃത്യു

ഇന്ത്യ–പാക്ക് അതിർത്തിയിൽ കാവൽ നിൽക്കുന്ന ബിഎസ്എഫ് ജവാൻ. (ഫയൽ ചിത്രം)

ശ്രീനഗർ ∙ ജമ്മു കശ്മീരിൽ പാക്ക് സൈന്യം നടത്തിയ വെടിവയ്പിലും ഷെൽ ആക്രമണത്തിലും ഒരു ബിഎസ്എഫ് ജവാൻ വീരമൃത്യു വരിച്ചു. ഒരു ബിഎസ്എഫ് ഉദ്യോഗസ്ഥനടക്കം ആറുപേർക്ക് പരുക്കേറ്റു. ജാർഖണ്ഡ് സ്വദേശിയായ കോൺസ്റ്റബിൾ സീതാറാം ഉപാധ്യായ (28) ആണ് മരിച്ചത്. 

വെടിനിർത്തൽ കരാർ ലംഘിച്ച് ഇന്നു പുലർച്ചെയാണ് പാക്ക് റേഞ്ചേഴ്സ് അതിർത്തി ഗ്രാമങ്ങൾക്കും ബോർഡർ ഔട്ട് പോസ്റ്റുകൾക്കും നേരേ കനത്ത ഷെല്ലാക്രമണം നടത്തിയത്. അതിർത്തിയിൽ തുടർച്ചയായ മൂന്നാം ദിനമാണ് പാക്കിസ്ഥാന്റെ ആക്രമണം. നാളെ പ്രധാനമന്ത്രി നരേന്ദ്ര മോദി കശ്മീർ സന്ദർശിക്കാനിരിക്കുകയാണ്.