ആന്ധ്രാപ്രദേശ് സൂപ്പർ ഫാസ്റ്റ് എക്സ്പ്രസിനു തീപിടിച്ചു; ആർക്കും പരുക്കില്ല

ആന്ധ്രാപ്രദേശ് സൂപ്പർ ഫാസ്റ്റ് എക്സ്പ്രസിനു തീപിടിച്ചപ്പോൾ. ചിത്രം എഎൻഐ

ന്യൂഡൽഹി ∙ ഡൽഹിയിൽനിന്ന് വിശാഖപട്ടണത്തേക്കു പോകുകയായിരുന്ന ആന്ധ്രാപ്രദേശ് എസി സൂപ്പർ ഫാസ്റ്റ് എക്സ്പ്രസിലെ രണ്ടു കോച്ചുകൾക്ക് തീപിടിച്ചു. മധ്യപ്രദേശിലെ ഗ്വാളിയറിൽ ബിർളാനഗർ സ്റ്റേഷനു സമീപമാണ് അപകടം. ആർക്കും പരുക്കില്ല. അഗ്നിരക്ഷാസേനയെത്തി തീയണച്ചെന്നും അപകട കാരണം വ്യക്തമല്ലെന്നും റെയിൽവേ അധികൃതർ പറഞ്ഞു. 11. 50 ന് ബി 6 കോച്ചിലാണ് അഗ്നിബാധയുണ്ടായത്. അത് ബി 7 കോച്ചിലേക്കു പടരുകയായിരുന്നു.

തീപിടിച്ച കോച്ചുകൾ ട്രെയിനിൽനിന്നു വേർപെടുത്തുകയും യാത്രക്കാരെ മറ്റു കോച്ചുകളിലേക്കു മാറ്റുകയും ചെയ്തു.