നിപ്പ: സിവിൽ പൊലീസ് ഓഫിസർ, വുമൺ പൊലീസ് കോൺസ്റ്റബിൾ പരീക്ഷകൾ മാറ്റി

തൃശൂർ∙ നിപ്പ പനിയുടെ പശ്ചാത്തലത്തിൽ കോഴിക്കോട് ജില്ലയിലെ പൊതു പരിപാടികളെല്ലാം നിർത്തിവയ്ക്കാനുള്ള സർക്കാർ ഉത്തരവിന്റെ പശ്ചാത്തലത്തിൽ പിഎസ്‌സി പരീക്ഷകൾ മാറ്റിവയ്ക്കാൻ തീരുമാനിച്ചതായി പബ്ലിക് സർവീസ് കമ്മിഷൻ സെക്രട്ടറി അറിയിച്ചു. ശനിയാഴ്ച നടത്താൻ തീരുമാനിച്ചിരുന്ന പൊലീസ് വകുപ്പിലെ സിവിൽ പൊലീസ് ഓഫിസർ, വുമൺ പൊലീസ് കോൺസ്റ്റബിൾ (കാറ്റഗറി നമ്പർ 653 – 2017, 657 – 2017 ) തസ്തികകളുടെ ഒഎംആർ പരീക്ഷയാണു മാറ്റിയത്. പുതുക്കിയ തിയതി പിന്നീട് അറിയിക്കും.