ആ സൈറ്റുകൾ ഞങ്ങളിങ്ങെടുക്കുന്നു; പാക്കിസ്ഥാനു നേരെ മലയാളി സൈബർ പോരാട്ടം

പാക്കിസ്ഥാൻ വെബ്സൈറ്റുകൾ ഹാക്ക് ചെയ്ത് മല്ലു സൈബർ സോൾജ്യേഴ്സ് പോസ്റ്റ് ചെയ്ത സന്ദേശം.

കോട്ടയം∙ പാക്കിസ്ഥാൻ സർക്കാരിന്റെ വെബ്സൈറ്റുകൾ തകർത്തു മലയാളി സൈബര്‍ സംഘം. കശ്മീരിൽ എട്ടു മാസം പ്രായമുള്ള കുരുന്നിനെ വെടിവച്ചു കൊലപ്പെടുത്തിയതിൽ പ്രതിഷേധിച്ചാണു പാക്ക് വെബ്സൈറ്റുകൾ ‘മല്ലു സൈബർ സോള്‍ജ്യേഴ്സ്’ എന്ന ഫെയ്സ്ബുക് കൂട്ടായ്മയുടെ നേതൃത്വത്തിൽ തകർത്തത്. വെബ്സൈറ്റുകളിൽ നിന്നുള്ള ചില വിവരങ്ങളും അവർ ഔദ്യോഗിക ഫെയ്സ്ബുക് പേജിലൂടെ പുറത്തുവിട്ടു.

അതിർത്തിയിൽ കഴിഞ്ഞ ദിവസം പാക്കിസ്ഥാൻ നടത്തിയ വെടിവയ്പിൽ നിധിൻ കുമാർ എന്ന കുട്ടി കൊല്ലപ്പെട്ടിരുന്നു. കുട്ടിയുടെ ചിത്രവും ‘ഞങ്ങൾ നിശബ്ദരാണ്, പക്ഷേ ഞങ്ങളിതെല്ലാം മറക്കുമെന്നു കരുതേണ്ട’ എന്ന മുന്നറിയിപ്പു സന്ദേശവുമായാണ് മല്ലു സൈബർ സോള്‍ജ്യേഴ്സ് ആഞ്ഞടിച്ചത്. 

ഫെയ്സ്ബുക് പോസ്റ്റിൽ നിന്ന്:

എപ്പോഴും നിങ്ങൾ മറക്കുന്നിടത്തു നിന്നായിരിക്കും തുടക്കം.

We are silent but we will never forget

പാക്കിസ്ഥാനി സൈനികരുടെ തോക്കിന്റെ ഏറ്റവും ഒടുവിലത്തെ ഇര. വെറും എട്ടു മാസം മാത്രം പ്രായമുള്ള, മുലപ്പാലിന്റെ ഗന്ധം പോലും വിട്ടുമാറാത്ത, നിധിൻ. സങ്കടപ്പെടാൻ ആരും ഉണ്ടാകില്ല, നവമാധ്യമങ്ങളിലെ പുരോഗമന വാദികൾ ആരും ഈ വാർത്ത കാണില്ല, ആരും പ്രൊഫൈൽ പിക്ചർ മാറ്റി അനുശോചനം അറിയിക്കാൻ തിടുക്കപ്പെടില്ല, ജസ്റ്റിസ് ഫോർ എന്ന ഹാഷ്ടാഗുകൾ ഉണ്ടാകില്ല. കാരണം കൊല്ലപ്പെട്ട കുഞ്ഞിനു മതമില്ല. ഇതിൽ കൊയ്യാൻ രാഷ്ട്രീയ ലാഭങ്ങൾ ഇല്ല. എന്നാൽ ഞങ്ങൾക്കിത് ഒരിക്കലും മറക്കാൻ കഴിയില്ല. കശക്കി എറിയപ്പെട്ടതു നാളെയുടെ വാഗ്ദാനമാണ്. 

ഭീരുക്കളാണ് ഇങ്ങനെ ചെയ്യുക. ഒരിക്കൽക്കൂടി പാക്കിസ്ഥാൻ സൈന്യം തങ്ങളുടെ യഥാർഥ മുഖം കാണിച്ചിരിക്കുന്നു. പാക്ക് സൈന്യത്തെ ബാധിച്ച ധാർമിക മൂല്യച്യുതി കൂടിയാണിത്.

ഈ ക്രൂരതയ്ക്കു ഞങ്ങൾ മറുപടി കൊടുക്കും. നിധിനു വേണ്ടി ഞങ്ങൾ ശബ്ദം ഉയർത്തുക തന്നെ ചെയ്യും. ഈ കുഞ്ഞിനു വേണ്ടി മാത്രം അല്ല, സമൂഹത്തിൽ സ്വലാഭങ്ങൾ മാത്രം ലക്ഷ്യമാക്കി മുറവിളി കൂട്ടുന്നവർക്കിടയിൽ ഇതു പോലെ നിശബ്ദരാക്കപെട്ട അനേകമായിരം നിധിന്മാർക്കു വേണ്ടി ‘മല്ലു സൈബർ സോൾജ്യേഴ്സ്’ ജീവന്റെ അവസാന ശ്വാസം നിലയ്ക്കുന്നതു വരെയും പ്രതികരിച്ചിരിക്കും.

ഈ പൊന്നോമനയ്ക്കു പകരം ആവില്ല എന്നറിയാം എന്നാലും സൈന്യം എന്ന ബാനറിൽ നിലകൊള്ളുന്ന പാക് തീവ്രവാദികൾക്ക് ഉള്ള മുന്നറിയിപ്പായി ഈ ഗവണ്മെന്റ് സൈറ്റുകൾ ഞങ്ങൾ ഇങ്ങെടുക്കുന്നു. കൂടെ കുറച്ചു പേരുടെ വിവരങ്ങളും പുറത്തു വിടുന്നു.

തന്റെ പൊന്നോമനയെ നഷ്ടപ്പെട്ട ആ അമ്മയ്ക്കു വേണ്ടിയാണു ഞങ്ങളുടെ ഈ പ്രതികാരം.

താഴെപ്പറയുന്ന വെബ്സൈറ്റുകളാണ് മല്ലു സൈബർ സോൾജ്യേഴ്സ് തകർത്തത്. വിവരങ്ങളെടുക്കാനുള്ള ഡീക്രിപ്ഷൻ കീയും നൽകിയിട്ടുണ്ട്.

http://www.fda.gov.pk/assets/uploads/mcs.html

http://pidajk.gok.pk/mcs.html

http://www.wasag.gop.pk/assets/mcs/

http://www.wasamultan.gop.pk/mcs.html

https://kda.gkp.pk/mcs.html

Data dump:  https://mega.nz /#F!nyQUXAJa

Decryption Key: !ZRJA4DQfqB1JGq_sCaToaQ