Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കുപ്‍വാരയിൽ പാക്ക് സൈന്യത്തിന്റെ വെടിവയ്പ്; രണ്ട് സൈനികർക്ക് വീരമൃത്യു

indian-army

ശ്രീനഗർ∙ നിയന്ത്രണ രേഖയിൽ വെടിനിർത്തൽ കരാർ ലംഘിച്ച് പാക്കിസ്ഥാൻ നടത്തിയ വെടിവയ്പിൽ രണ്ട് സൈനികർക്ക് വീരമൃത്യു. ജമ്മു കശ്മീര്‍ കുപ്‍വാര ജില്ലയിലെ ജുംഗുണ്ടിലാണ് ആക്രമണമുണ്ടായത്. രാവിലെ 11.55 ഓടെയാണ് വെടിനിര്‍ത്തൽ കരാർ‌ ലംഘനം  ഉണ്ടായതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ജൂനിയർ കമ്മീഷൻഡ് ഓഫീസർമാരാണു വീരമൃത്യു വരിച്ചത്. ഒരു സൈനികന് പരുക്കേൽക്കുകയും ചെയ്തു.