വിവാദത്തിനൊടുവിൽ നായനാരുടെ പ്രതിമയുടെ മുഖം മിനുക്കി

അറ്റകുറ്റപ്പണികൾക്കായി നായനാർ അക്കാദമിയിലെ നായനാർ പ്രതിമ താഴെയിറക്കിയപ്പോൾ.

കണ്ണൂർ ∙ വിവാദങ്ങൾക്കൊടുവിൽ നായനാർ അക്കാദമിയിലെ നായനാർ പ്രതിമയുടെ മുഖം മിനുക്കൽ പൂർത്തിയായി. വളരെ ഉയരത്തിൽ സ്ഥാപിച്ചതും മുഖത്തേക്കു വെളിച്ചം വീഴാത്ത തരത്തിൽ സ്ഥാപിച്ചതുമാണു പ്രതിമയ്ക്കു നായനാരുടെ മുഖച്ഛായ തോന്നാതിരിക്കാൻ കാരണമെന്നാണു കണ്ടെത്തൽ. ഇതിന്റെ അടിസ്ഥാനത്തിൽ പ്രതിമ ക്രെയിൻ ഉപയോഗിച്ചു താഴെയിറക്കി. 11 അടിയുണ്ടായിരുന്ന പ്ലാറ്റ്ഫോമിന്റെ ഉയരം ഏഴടിയായി കുറച്ചു. മുഖത്തെ കണ്ണട, പല്ലുകൾ എന്നിവ ഹൈലൈറ്റ് ചെയ്തു. മുഖത്തേക്കു വെളിച്ചം ലഭിക്കുന്ന രീതിയിൽ പ്രതിമയുടെ സ്ഥാനം പുനഃക്രമീകരിക്കും. ക്രെയിൻ ഉപയോഗിച്ച് ഉച്ചയ്ക്കു ശേഷം തിരികെ സ്ഥാപിക്കും.

ഇ.കെ.നായനാരുടെ പ്രതിമ അക്കാദമിയിൽ അറ്റക്കുറ്റപണികൾക്കു ശേഷം പുനഃസ്ഥാപിക്കുന്നു. ചിത്രം: ധനേഷ് അശോകൻ

ശിൽപി തോമസ് ജോൺ കോവൂർ, കെ.കെ. രാഗേഷ് എംപി എന്നിവരുടെ മേൽനോട്ടത്തിലാണു പ്രതിമയുടെ അറ്റകുറ്റപ്പണികൾ.