കേരള പ്രീമിയർ ലീഗ് കിരീടം ഗോകുലത്തിന്; ക്വാർട്സ് എഫ്സിയെ തോൽപ്പിച്ചു

കെപിഎൽ കിരീടം ചൂടിയ ഗോകുലം എഫ്സി ടീം. (ഫെയ്സ്ബുക് ചിത്രം)

തൃശൂർ ∙ കേരള പ്രീമിയർ ലീഗ് ഫുട്ബോൾ ഫൈനലിൽ ഗോകുലം എഫ്സിക്കു കിരീടം. കോഴിക്കോട് ക്വാർട്സ് എഫ്സിയെ 2–0നു കീഴടക്കിയാണ് ഗോകുലം കിരീടം സ്വന്തമാക്കിയത്. പകരക്കാരായി ഇറങ്ങിയ ബ്രയാൻ ഉമോണി 67–ാം മിനിറ്റിലും അർജുൻ ജയരാജ് 89–ാം മിനിറ്റിലും ഗോകുലത്തിനായി സ്കോർ ചെയ്തു.

ടൂർണമെന്റ് ടോപ്സ്കോറർ ഇമ്മാനുവൽ അയ്ഡുവിന്റെ നേതൃത്വത്തിൽ ക്വാർട്സ് മുന്നേറ്റനിര ഗോൾ മടക്കാൻ അവസാന മിനിറ്റു വരെ ആഞ്ഞുശ്രമിച്ചെങ്കിലും ഫലം കണ്ടില്ല.