നൂറാം മൽസരത്തിൽ ഛേത്രിക്ക് ഇരട്ടഗോൾ; കെനിയയെ വീഴ്ത്തി

നൂറാം മൽസരത്തിൽ ഇരട്ടഗോളുമായി ഇന്ത്യയെ വിജയത്തിലേക്കു നയിച്ച സുനിൽ ഛേത്രി. (ട്വിറ്റർ ചിത്രം)

മുംബൈ∙ ദേശീയ ജഴ്സിയിലെ നൂറാം മൽസരത്തിന് ഇരട്ട ഗോളിന്റെ ചന്തം ചാർത്തിയ സൂപ്പർതാരം സുനിൽ ഛേത്രിയുടെ മികവിൽ ഇന്റർ കോണ്ടിനെന്റൽ കപ്പിലെ രണ്ടാം മൽസരത്തിലും ഇന്ത്യയ്ക്ക് വിജയമധുരം. ആഫ്രിക്കൻ കരുത്തുമായെത്തിയ കെനിയയെ എതിരില്ലാത്ത മൂന്നു ഗോളുകൾക്കാണ് ഇന്ത്യ തോൽപ്പിച്ചത്. രണ്ടാം പകുതിയിലായിരുന്നു ഇന്ത്യയുടെ മൂന്നു ഗോളുകളും.

68–ാം മിനിറ്റിൽ പെനൽറ്റിയിൽനിന്നായിരുന്നു ഛേത്രിയുടെ ആദ്യ ഗോൾ. മൂന്നു മിനിറ്റിനുശേഷം ജെജെ ലാൽപെഖൂലെ ലീ‍ഡ് വർധിപ്പിച്ചു. ഒടുവിൽ ഇൻജുറി ടൈമിൽ ഉജ്വലമായൊരു ഗോളിലൂടെ ഛേത്രി ലീഡ് മൂന്നാക്കി ഉയർത്തി. ആദ്യ മൽസരത്തിൽ ചൈനീസ് തായ്പെയിയെ ഇന്ത്യ എതിരില്ലാത്ത അഞ്ചു ഗോളുകൾക്ക് തോൽപ്പിച്ചിരുന്നു. ആദ്യ മൽസരത്തിൽ ന്യൂസീലൻഡിനെ തോൽപ്പിച്ച കെനിയയ്ക്ക് ടൂർണമെന്റിലെ ആദ്യ തോൽവിയാണിത്.

വിശദമായ വാർത്തയ്ക്കും ഗോളുകൾ കാണാനും ഇവിടെ ക്ലിക്ക് ചെയ്യുക