ഇന്ത്യ – വിൻഡീസ് ഏകദിനം കേരളപിറവി ദിനത്തിൽ തിരുവനന്തപുരത്ത്

മഴമൂലം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലെ പിച്ച് മൂടിയിട്ടിരിക്കുന്നു. ചിത്രം: റിങ്കുരാജ് മട്ടാഞ്ചേരിയിൽ

ന്യൂഡൽഹി∙ ഇന്ത്യ – വെസ്റ്റ് ഇൻഡീസ് ഏകദിനം നവംബർ ഒന്നിന് തിരുവനന്തപുരത്തു നടക്കും. കാര്യവട്ടം സ്റ്റേഡിയത്തിൽ പകലും രാത്രിയുമായി നടക്കുന്ന മൽസരം ഉച്ചയ്ക്ക് 1.30ന് ആരംഭിക്കും. ബിസിസിഐയാണ് ഇക്കാര്യം അറിയിച്ചത്.

നേരത്തെ കൊച്ചി കലൂർ സ്റ്റേഡിയത്തിൽ മൽസരം നടത്തുന്നതിനാണു തീരുമാനിച്ചിരുന്നത്. എന്നാൽ ഫുട്ബോളിനായി ഒരുക്കിയിരിക്കുന്ന സ്റ്റേഡിയത്തെ ക്രിക്കറ്റ് കളിക്ക് യോജിച്ച രീതിയിൽ മാറ്റുന്നതിനെതിരെ പ്രതിഷേധം ശക്തമായിരുന്നു. ഇതേത്തുടർന്ന് കെസിഎയും ജി‍സിഡിഎയും തമ്മിൽ ചർച്ച നടത്തുകയും ചെയ്തു.