കായലില്‍ ചാടിയ സിപിഎം നേതാവിന്റെ മൃതദേഹം കണ്ടെത്തി

വി.കെ.കൃഷ്ണൻ

കൊച്ചി∙ കായലില്‍ ചാടിയ സിപിഎം നേതാവും എളങ്കുന്നപ്പുഴ പഞ്ചായത്ത് മുന്‍ പ്രസിഡന്റമായ വി.കെ.കൃഷ്ണന്റെ മൃതദേഹം കണ്ണമ്മാലിക്കടുത്തു ചെറിയ കടവിൽ കണ്ടെത്തി. ബന്ധുക്കളെത്തി മൃതദേഹം തിരിച്ചറിഞ്ഞു. ഇക്കഴിഞ്ഞ ചൊവ്വാഴ്ചയാണു ഫോര്‍ട്ടുകൊച്ചി– വൈപ്പിന്‍ സര്‍വീസ് നടത്തുന്ന റോ റോ ജങ്കാറില്‍നിന്നു കൃഷ്ണന്‍ കായലില്‍ ചാടിയത്.

പിന്നീട് ജങ്കാറില്‍നിന്നു കണ്ടെത്തിയ ആത്മഹത്യാക്കുറിപ്പില്‍ പാര്‍ട്ടി പ്രാദേശിക നേതൃത്വത്തിനെതിരെ വിമര്‍ശനം ഉണ്ടായിരുന്നു.