സന്നദ്ധ പ്രവർത്തനങ്ങൾ തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ട്; ട്രംപിനും മക്കൾക്കുമെതിരെ കേസ്

ഡോണൾഡ് ട്രംപ് മക്കളായ ഇവാങ്കയ്ക്കു ഡോണൾഡ് ട്രംപ് ജൂനിയറിനുമൊപ്പം

വാഷിങ്ടൻ∙ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ സന്നദ്ധസംഘടനയായ ട്രംപ് ഫൗണ്ടേഷനെതിരെ ന്യൂയോര്‍ക്ക് അറ്റോര്‍ണി ജനറല്‍ കേസെടുത്തു. ഫെഡറല്‍ നിയമങ്ങള്‍ ലംഘിച്ചു പ്രവര്‍ത്തിച്ചെന്ന് ആരോപിച്ചാണു ട്രംപ്, മക്കളായ ഡോണള്‍ഡ് ജൂനിയർ, ഇവാങ്ക എന്നിവർക്കെതിര കേസെടുത്തത്. ഫൗണ്ടേഷന്റെ പ്രവർത്തനത്തിൽനിന്ന് ഇവർക്ക് വിലക്കേർപ്പെടുത്തുകയും ചെയ്തു. രാഷ്ട്രീയ താല്‍പര്യങ്ങള്‍ക്കും 2016ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ വിജയിക്കാൻ സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ഇതിനായി നിയമങ്ങള്‍ തന്നിഷ്ടപ്രകാരം വളച്ചൊടിക്കുകയും ചെയ്തു എന്നാണ് കുറ്റം.

ട്രംപ് ഫൗണ്ടേഷന്റെ പ്രവര്‍ത്തനങ്ങള്‍ മരവിപ്പിക്കണം എന്ന് പറഞ്ഞ കോടതി സംഘടനയുടെ തലപ്പത്ത് പ്രവര്‍ത്തിക്കുന്നതില്‍നിന്ന് ട്രംപിനെയും മക്കളെയും വിലക്കി. 2.8 മില്യണ്‍ യു.എസ് ഡോളര്‍ പിഴയടയ്ക്കാനും ഉത്തരവിട്ടു. എന്നാല്‍ ന്യൂയോര്‍ക്ക് അറ്റോര്‍ണി ജനറല്‍ ഡമോക്രാറ്റുകളുടെ രാഷ്ട്രീയ താല്‍പര്യങ്ങള്‍ക്ക് അനുസരിച്ചാണു പ്രവര്‍ത്തിക്കുന്നതെന്നും ട്രംപ് ഫൗണ്ടേഷനെതിരായ ആരോപണങ്ങള്‍ തെറ്റാണെന്നും ട്രംപ് ട്വീറ്റ് ചെയ്തു.