ഷട്ടർ ഉയർത്തി; കാർഷിക ആവശ്യത്തിനും മുല്ലപ്പെരിയാർ ജലം തമിഴ്നാട്ടിലേക്ക്

തൊടുപുഴ∙ മുല്ലപ്പെരിയാർ അണക്കെട്ടിൽ നിന്ന് കാർഷികാവശ്യങ്ങൾക്കായി തമിഴ്നാട് വെള്ളം കൊണ്ടു പോയിത്തുടങ്ങി. തമിഴ്നാട് ഉപമുഖ്യമന്ത്രി ഒ.പനീർശെൽവം തേക്കടിയിലെത്തി ഷട്ടർ ഉയർത്തി വെള്ളം കൊണ്ടു പോകുന്നത് ഉദ്ഘാടനം ചെയ്തു. 

തമിഴ്നാട്ടിൽ നിന്നുള്ള വിവിധ കർഷക സംഘടന നേതാക്കളുടെ സാന്നിധ്യത്തിൽ, പൂജകൾക്കും പ്രാർഥനകൾക്കും ശേഷമാണു ഷട്ടർ ഉയർത്തിയത്.  127.6 അടിയാണ് അണക്കെട്ടിലെ ജലനിരപ്പ്.  കുടിവെള്ള ആവശ്യത്തിനായി സെക്കൻഡിൽ 1600 ഘനയടി വെള്ളം കൊണ്ടു പോകുന്നതിനു പുറമേയാണ് ഇന്നു മുതൽ കാർഷികാവശ്യങ്ങൾക്കായി വെള്ളം ഉപയോഗിക്കുന്നത്.