നഷ്ടത്തിൽ വ്യാപാരം അവസാനിപ്പിച്ച് ഓഹരി വിപണി

മുംബൈ∙ ഓഹരി വിപണിയിൽ നഷ്ട വ്യാപാരം. 73.88 പോയിന്റ് ഇടിഞ്ഞ് ബിഎസ്ഇ സെൻസെക്സ് 35,548.26 ൽ എത്തി. ദേശീയ ഓഹരി  സൂചികയായ നിഫ്റ്റി 17.80 പോയിന്റ് താഴ്ന്ന് 10,799.90 ലാണു വ്യാപാരം അവസാനിപ്പിച്ചത്. ഓയിൽ ആൻഡ് ഗ്യാസ് (1.25%)  െസക്ടറാണു മികച്ച മുന്നേറ്റം ഉണ്ടാക്കിയത്. ക്രൂഡ് ഓയില്‍ വിലയിലുണ്ടായ ഇടിവ് ഓയിൽ കമ്പനി ഓഹരികൾക്കു തുണയായി.

ഓട്ടോ, എനർജി, ബാങ്ക്, ഫാർമ, ഹെൽത്ത് കെയർ തുടങ്ങിയ സെക്ടറുകളും മുന്നേറി. മിഡ് ക്യാപ്, സ്മോൾ ക്യാപ് സൂചികകൾ നഷ്ടത്തിലാണ് അവസാനിച്ചത്. എച്ച്പിസിഎൽ, ഐസിഐസിഐ ബാങ്ക്, ഐഡിയ സെല്ലുലർ, ബിപിസിഎൽ, ടാറ്റാ മൊട്ടോഴ്സ് എന്നീ ഓഹരികളുടെ വില ഉയർന്നു. ഹിൻഡാൽകോ, വേദാന്ത, ഭാരതി എയർടെൽ, ബജാജ് ഫിനാൻസ് എന്നീ ഓഹരികൾക്കാണു കൂടുതൽ നഷ്ടം നേരിട്ടത്.