ഓഹരി വിപണി: നേരിയ നഷ്ടത്തിൽ വ്യാപാരം പുരോഗമിക്കുന്നു

മുംബൈ∙ ഓഹരി വിപണിയിൽ നേരിയ നഷ്ടത്തിൽ വ്യാപാരം പുരോഗമിക്കുന്നു. സെൻസെക്സ് 24 പോയിന്റ് നഷ്ടത്തിൽ 35,603.84 ലാണു വ്യാപാരം നടക്കുന്നത്. ദേശീയ ഓഹരി സൂചികയായ നിഫ്റ്റി 3.85 പോയിന്റ് ഇടിഞ്ഞ് 10,813.95 ലുമാണു വ്യാപാരം പുരോഗമിക്കുന്നത്. ഫാർമ, ബാങ്ക്, എനർജി, ഫിനാൻസ് തുടങ്ങിയ സെക്ടറുകൾ മുന്നേറ്റത്തിലാണ്. മെറ്റൽ, ഐടി, എഫ്എംസിജി, റിയൽറ്റി തുടങ്ങിയ സെക്ടറുകൾ നഷ്ടത്തിലുമാണ്. ഏഷ്യൻ വിപണികൾ നഷ്ടത്തിലാണു വ്യാപാരം നടക്കുന്നത്.

എച്ച്പിസിഎല്‍, ഐസിഐസിഐ ബാങ്ക്, ഐഡിയ സെല്ലുലർ, ബിപിസിഎൽ എന്നിവയാണു മികച്ച നേട്ടമുണ്ടാക്കുന്ന ഓഹരികൾ. വേദാന്ത, ഹിൻഡാൽകോ, ടാറ്റാ സ്റ്റീൽ, ഭാരതി ഇൻഫ്രാടെല്‍ എന്നിവയാണു കൂടുതൽ നഷ്ടം നേരിടുന്നത്.