കോൺഗ്രസ്, കേരള കോൺ. വോട്ടുകൾ; ജനപക്ഷത്തിന് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം

കോട്ടയം ∙ പഞ്ചായത്ത് അംഗമായ കോൺഗ്രസ് മണ്ഡലം പ്രസിഡന്റിന്റെയും കേരള കോൺഗ്രസ് എമ്മിന്റെയും വോട്ടുകൾ നേടി ജനപക്ഷം അംഗം തിടനാട് പഞ്ചായത്ത് പ്രസിഡന്റായി. പഞ്ചായത്തംഗമായ ലീനാ ജോർജാണു പുതിയ പ്രസിഡന്റ്.

14 അംഗ പഞ്ചായത്തിൽ കോൺഗ്രസിനു നാലും കേരള കോൺഗ്രസിനു നാലും ജനപക്ഷത്തിനു മൂന്നും സിപിഎം, സിപിഐ, ബിജെപി എന്നിവർക്ക് ഓരോ അംഗങ്ങളുമുണ്ട്. ജനപക്ഷത്തിന്റെ മൂന്നു പേരും കേരള കോൺഗ്രസിലെ രണ്ടു പേരും സിപിഐ അംഗവും കോൺഗ്രസിന്റെ മണ്ഡലം പ്രസിഡന്റായ അംഗവും ജനപക്ഷ സ്ഥാനാർഥിയെ പിന്തുണച്ചതോടെയാണു ലീന തിരഞ്ഞെടുക്കപ്പെട്ടത്.

ബിജെപിയും സിപിഎമ്മും തിരഞ്ഞെടുപ്പിൽനിന്നു വിട്ടു നിന്നു. കേരള കോൺഗ്രസ് അംഗത്തിലൊരാളിന്റെ വോട്ട് അസാധുവായി.