നിരോധന ഉത്തരവ് പിൻവലിക്കണം: ഇടുക്കിയിൽ 25ന് യുഡിഎഫ് ഹർത്താൽ

പ്രതീകാത്മക ചിത്രം.

തൊടുപുഴ ∙ മൂന്നാർ മേഖലയിലെ എട്ട് വില്ലേജുകളിലെ നിരോധന ഉത്തരവുകൾ പിൻവലിക്കണം എന്നാവശ്യപ്പെട്ട് 25ന് രാവിലെ ആറു മുതൽ വൈകിട്ട് ആറു വരെ ഇടുക്കി ജില്ലയിൽ ഹർത്താലിനു യുഡിഎഫ് ജില്ലാകമ്മിറ്റി ആഹ്വാനം ചെയ്തു. 30 നാണു ഹർത്താൽ നടത്താൻ തീരുമാനിച്ചിരുന്നത്. എന്നാൽ, ജില്ലയിലെ ഭൂവിഷയങ്ങളുടെ അടിയന്തിര പ്രാധാന്യം കണക്കിലെടുത്തും വന്യമൃഗങ്ങളുടെ അതിക്രമങ്ങൾ ജനജീവിതം ദുസ്സഹമാക്കിയതിനാലുമാണു തീയതി മാറ്റിയതെന്നു യുഡിഎഫ് ജില്ലാ ചെയർമാൻ എസ്.അശോകൻ പറഞ്ഞു.