അയർലൻഡിനെതിരെ 143 റൺസ് ജയം; ട്വന്റി 20 പരമ്പര സ്വന്തമാക്കി ഇന്ത്യ

അയർലൻഡിനെതിരായ പരമ്പര സ്വന്തമാക്കിയ ഇന്ത്യൻ ടീമിന്റെ ആഹ്ലാദം. ചിത്രം: ട്വിറ്റർ

ഡബ്ലിൻ ∙ അയർലൻഡിനെതിരായ ട്വന്റി 20 പരമ്പര സ്വന്തമാക്കി ഇന്ത്യ. രണ്ടാമത്തെയും അവസാനത്തെയും മൽസരത്തിൽ 143 റൺസിനാണ് ഇന്ത്യയുടെ ജയം. ലോകേഷ് രാഹുൽ (70), സുരേഷ് റെയ്ന (69) എന്നിവരുടെ ബാറ്റിങ് മികവിൽ നാലു വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ 213 റൺസെടുത്തു.

മറുപടി ബാറ്റിങ്ങിനിറങ്ങിയ അയർലൻഡ് 12.3 ഓവറിൽ 70 റൺസ് എടുക്കുന്നതിനിടെ എല്ലാവരും പുറത്തായി. കുൽദീപ് യാദവും യുസ്‍വേന്ദ്ര ചാഹലും മൂന്നു വിക്കറ്റു വീതം വീഴ്ത്തി മത്സരം ഇന്ത്യയ്ക്ക് അനുകൂലമാക്കി. ആദ്യ മൽസരത്തിൽ രോഹിത് ശർമയുടെയും ശിഖർ ധവാന്റെയും അർധ സെഞ്ചുറികളുടെ ബലത്തിൽ ഇന്ത്യ 76 റൺസിനു ജയിച്ചിരുന്നു.