ആലപ്പുഴയിൽ സ്വകാര്യ ബസുകൾ അനിശ്ചിതകാല പണിമുടക്കിലേക്ക്

(ഫയൽ ചിത്രം)

ആലപ്പുഴ ∙ വേതന വർധന ആവശ്യപ്പെട്ടു ജില്ലയിലെ സ്വകാര്യ ബസ് തൊഴിലാളികൾ ജൂലൈ 12 മുതൽ അനിശ്ചിതകാല പണിമുടക്കു നടത്തും. സിഐടിയു, എഐടിയുസി, ബിഎംഎസ് യൂണിയനുകൾ സംയുക്തമായാണു പണിമുടക്കു നടത്തുന്നത്. ജില്ലാ ലേബർ ഓഫിസർ നാലു വട്ടം നടത്തിയ ചർച്ചകൾ പരാജയപ്പെട്ടതിനെ തുടർന്നാണു സമരമെന്നു യൂണിയനുകൾ അറിയിച്ചു.