പരിയാരത്ത് സ്വാശ്രയ ഫീസ്; കെഎസ്‍യു മാർച്ചിൽ സംഘർഷം

കെഎസ്‍യു പ്രവർത്തകർ ദേശീയപാതയിൽ വാഹനങ്ങൾ തടയുന്നു.

പരിയാരം∙ സർക്കാർ ഏറ്റെടുത്ത പരിയാരം മെഡിക്കൽ കോളജിൽ സ്വാശ്രയ ഫീസ് നടപ്പാക്കുന്നതിനെതിരെ കെഎസ്‍യു ജില്ലാ കമ്മിറ്റി നടത്തിയ പ്രതിഷേധ മാർച്ചിൽ സംഘർഷം. ബാരിക്കേഡ് മറികടന്ന് തള്ളിക്കയറാൻ ശ്രമിച്ച പ്രവർത്തകർക്കു നേരെ പൊലീസ് കണ്ണീർവാതകം പ്രയോഗിച്ചു. പ്രവർത്തകർ പൊലീസിനു നേരെ കല്ലെറിയുകയും ദേശീയപാതയിലെ ഗതാഗതം തടയുകയും ചെയ്തു. മുതിർന്ന നേതാക്കൾ ഇടപെട്ടു പ്രവർത്തകരെ പിന്തിരിപ്പിച്ചതിനെ തുടർന്നാണു സംഘർഷം ഒഴിവായത്. സംസ്ഥാന പ്രസിഡന്റ് കെ.എം.അഭിജിത് മാർച്ച് ഉദ്ഘാടനം ചെയ്തു.