രാഷ്ട്രീയപ്രവർത്തകരെ സമ്പന്നരുടെ വിധേയരാക്കുന്നത് ആർഭാടം: എ.കെ.ആന്റണി

കൊച്ചി∙ ആർഭാടവും ധാരാളിത്തവും ചേർന്ന ശൈലി ഇന്നത്തെ രാഷ്ട്രീയപ്രവർത്തകരെ സമ്പന്നരുടെ വിധേയരാക്കുന്നതായി എ.കെ. ആന്റണി. ഇന്ത്യൻ ജനാധിപത്യം നേരിടുന്ന പ്രധാന വെല്ലുവിളി ഏതു മേഖലയിലായാലും വിശ്വാസ്യത ചോരുന്നതാണ്. അതു കാത്തുസൂക്ഷിക്കലാണു പ്രധാന വെല്ലുവിളിയെന്നും അലക്സാണ്ടർ പറമ്പിത്തറ അനുസ്മരണസമ്മേളനം ഉദ്ഘാടനം ചെയ്തു ആന്റണി പറഞ്ഞു.