വൈകി എത്തിയിട്ടും അമിത് ഷായെ സ്വീകരിക്കാൻ ആവേശത്തോടെ പ്രവർ‌ത്തകർ

അമിത് ഷാ തിരുവനന്തപുരത്ത് എത്തിയപ്പോൾ. ചിത്രം: മനോജ് ചേമഞ്ചേരി ∙ മനോരമ

തിരുവനന്തപുരം ∙ ബിജെപി അധ്യക്ഷൻ അമിത് ഷായുടെ കേരളത്തിലേക്കുള്ള യാത്ര വൈകി. ന്യൂഡൽഹി വിമാനത്താവളത്തിൽ നിന്നും അദ്ദേഹത്തിന്റെ വിമാനം പുറപ്പെടാൻ വൈകിയതാണു കാരണമെന്നു ബിജെപി സംസ്ഥാന നേതൃത്വം അറിയിച്ചു. ചാർട്ടേർഡ് വിമാനത്തിലാണു അമിത് ഷായുടെ യാത്ര. രാവിലെ 11 നു അമിത് ഷാ തിരുവനന്തപുരം വിമാനത്താവളത്തൽ എത്തുമെന്നാണ് അറിയിച്ചിരുന്നത്.

ദേശീയ അധ്യക്ഷനെ സ്വീകരിക്കാൻ ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തിൽ ഒട്ടേറെ പ്രവർത്തകർ രാവിലെ തന്നെ വിമാനത്താവളത്തിൽ എത്തിയിരുന്നു. ഒരു ദിവസത്തെ സന്ദർശനത്തിനെത്തുന്ന അമിത് ഷായ്ക്ക് തിരക്കിട്ട പരിപാടികളാണ് ആസൂത്രണം ചെയ്തിട്ടുള്ളത്. വരവു വൈകിയ സാഹചര്യത്തിൽ പരിപാടികളും അതനുസരിച്ച് വൈകിയേക്കും.